അഴിയൂർ : അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷവും ആദരിക്കൽ ചടങ്ങും നടത്തി. രാവിലെ 8 മണിക്ക് അസോസിയേഷൻ പ്രസിഡന്റ് ഇ. സുധാകരൻ ദേശീയ പതാക ഉയർത്തി. തുടർന്ന് മധുരം വിതരണ ചെയ്തു. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും BAMS കരസ്തമാക്കിയ Dr. ഷഹല കെ. സി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേറ്ററിൽ Phd നേടിയ Dr വിദ്യ വിശ്വനാഥൻ തുടങ്ങിയവരെ അത്താണിക്കൽ സ്കൂളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഇ. സുധാകരൻ, അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ഗംഗൻ പൊയ്യിൽ മൊമെന്റോ നൽകി ആദരിച്ചു.
സെക്രട്ടറി ഷിഹാബുദീൻ സ്വാഗതവും പ്രസിഡന്റ് ഇ. സുധാകരൻ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ജോയിൻ സെക്രട്ടറി നാസർ അത്താണിക്കൽ, കെ കുഞ്ഞമ്മദ്, സുബൈർ പറമ്പത്ത്, ഷംഷീർ അത്താണിക്കൽ, രാജീവൻ പൊയ്യിൽ, അഭിലാഷ് മാസ്റ്റർ തുടങ്ങിയവർ ആശംസയർപ്പിച്ചു. ജോയിൻ സെക്രട്ടറി സുബിന നന്ദി പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.