മാഹി :പുതുച്ചേരിയിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ അവറോത്ത് ഗവൺമെൻ്റ് മിഡിൽ സ്കൂളിലെ ശിവഗംഗയ്ക്ക് പ്രത്യേക പുരസ്കാരം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ മുൻകൂട്ടി അറിയിക്കുന്ന വർക്കിംഗ് മോഡലുമായാണ് ശിവഗംഗ ശാസ്ത്രമേളയ്ക്ക് എത്തിയത്. മാഹി മേഖല ശാസ്ത്ര മേളയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഈ വർക്കിംഗ് മോഡലിന് പുതുച്ചേരി സംസ്ഥാന ശാസ്ത്രമേളയിലും അംഗീകാരം ലഭിച്ചിരുന്നു. അവറോത്ത് ഗവൺമെൻറ് മിഡിൽ സ്കൂളിലെ ശാസ്ത്ര അധ്യാപിക കെ. ശ്രീജയുടെ മേൽനോട്ടത്തിലാണ് വർക്കിംഗ് മോഡലുമായി ശിവഗംഗ മേളയിൽ എത്തിയത്.
ഈസ്റ്റ് പള്ളൂരിലെ ഷാജി ഷൈമ ദമ്പതികളുടെ മകളാണ് ശിവഗംഗ. ശിവനന്ദ ഏക സഹോദരിയുമാണ്
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post