Latest News From Kannur

പി.കെ. ഉസ്മാൻ മാസ്റ്ററുടെ പ്രതിമ സ്ഥാപിക്കാനുള്ള പീഠത്തിനു തറക്കല്ലിട്ടു.

0

മാഹി: ചാലക്കര പി.എം. ശ്രീ.ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂൾ അങ്കണത്തിൽ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി സംഘടന ‘സഹപാഠിയുടെ’ നേതൃത്വത്തിൽ മയ്യഴി വിമോചന സമര രക്തസാക്ഷി പി.കെ.ഉസ്മാൻ മാസ്റ്റരുടെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.

മയ്യഴി വിമോചന സമര ചരിത്രത്തിൻ്റെ ആവേശകരമായ ഓർമ്മകളുണർത്തി വിദ്യാലയാങ്കണത്തിൽ നടന്ന ലളിതവും ഹൃദ്യവുമായ ചടങ്ങിൽ ദേശത്തിൻ്റെ ചരിത്രകാരൻ പി.ഗംഗാധരൻ പ്രതിമ സ്ഥാപിക്കാനുള്ള പീഠത്തിൻ്റെ നിർമ്മാണത്തിനുള്ള തറക്കല്ലു പാകി.

സഹപാഠി പ്രസിഡണ്ട് കെ. മോഹനൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.കെ.ഉസ്മാൻ മാസ്റ്ററുടെ സഹോദരി പുത്രി നസ്റിൻ റിയാസ്, സ്കൂൾ പ്രധാനാധ്യാപകൻ കെ. വി. മുരളീധരൻ, ചാലക്കര പുരുഷു, പി.ആനന്ദു കുമാർ, കെ. വി. സന്ദീവ്, കെ. പവിത്രൻ, നസീർ കേളോത്ത്, ഹാരിസ് പരന്തിരാട്ട്, എം.ശ്രീജയൻ, കെ.ചിത്രൻ, റഷീദ് അടുവാട്ടിൽ, എം. മുസ്തഫ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ‘സഹപാഠി’ ജനറൽ സെക്രട്ടറി കെ.പി.കുമാരൻ(വത്സൻ) സ്വാഗതവും കെ. സമീർ നന്ദിയും പറഞ്ഞു. സഹദേവൻ അച്ചമ്പത്ത്, സജിത്ത് പായറ്റ തുടങ്ങിയവർ നേതൃത്വം നൽകി.

2025 മാർച്ച് 23നു പി.കെ. ഉസ്മാൻ മാസ്റ്ററുടെ സ്മൃതി ദിനത്തിൽ പ്രതിമ വിദ്യാലയാങ്കണത്തിൽ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.

പി.കെ.ഉസ്മാൻ മാസ്റ്റർ ജന്മശതാബ്ദി വർഷത്തോടനുബന്ധിച്ചു
വേറിട്ട പരിപാടികൾ ജനകീയ പങ്കാളിത്തത്തോടെ ‘സഹപാഠി’ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആവിഷ്ക്കരിക്കുന്നുണ്ട്..

Leave A Reply

Your email address will not be published.