Latest News From Kannur

മോര്‍ച്ചറിയില്‍ നിന്ന് പുതുജീവിതത്തിലേക്ക്; മരിച്ചെന്ന് വിധിയെഴുതിയ പവിത്രന്‍ ആശുപത്രി വിട്ടു;

0

കണ്ണൂര്‍: മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിടെ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശി ആശുപത്രി വിട്ടു. പാച്ചപ്പൊയ്ക സ്വദേശി പവിത്രനെയാണ് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മംഗലാപുരം ഹെഗ്‌ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രനെ മരിച്ചെന്ന് കരുതി കണ്ണൂര്‍ എ.കെ.ജി ആശുപത്രി മോര്‍ച്ചറിയിലേക്ക്  മാറ്റുന്നതിനിടയിലായിരുന്നു ജീവനുണ്ടെന്ന് കണ്ടെത്തിയത്. മംഗലാപുരം ഹെഗ്‌ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രനെ മരിച്ചെന്ന് കരുതി കണ്ണൂര്‍ എ.കെ.ജി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജീവനുണ്ടെന്ന് കണ്ടെത്തിയത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെയാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് ചികില്‍സിച്ച ഡോക്ടര്‍ പൂര്‍ണിമ റാവു പറഞ്ഞു. മംഗലാപുരത്തെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്ന പവിത്രന്‍ അഞ്ചു ദിവസത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്ന് മംഗലാപുരത്തെ ഡോക്ടര്‍മാര്‍ കുടുംബത്തോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഓക്‌സിജന്‍ സൗകര്യം മാത്രമുള്ള ആംബുലന്‍സില്‍ കുടുംബം കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. വഴിയില്‍ വെച്ചാണ് മരിച്ചെന്ന് കരുതി എ.കെ.ജി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചത്. പവിത്രന്‍ മരിച്ചെന്ന് പത്രവാര്‍ത്ത നല്‍കുകയും സംസ്‌കാരചടങ്ങുകള്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. ജനുവരി 13 ന് രാത്രി പതിനൊന്നരയോടെയാണ് ബന്ധുക്കള്‍ പവിത്രനുമായി എ.കെ.ജി ആശുപത്രിയില്‍ എത്തിയത്. മോര്‍ച്ചറിയുടെ വാതില്‍ തുറക്കാന്‍ തുടങ്ങുകയായിരുന്ന അറ്റന്‍ഡര്‍ ജയന്‍ പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് എ.കെ.ജി ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

 

Leave A Reply

Your email address will not be published.