മയ്യഴിയിൽ പുഷ്‌പ ഫല പ്രദർശനം ഫെബ്രുവരി 12 മുതൽ 16 വരെ പള്ളൂർ വി.എൻ. പി. സ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് മാഹി എം.എൽ.എ രമേശ് പറമ്പത്ത് അറിയിച്ചു. 8 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന പ്രദർശനത്തിൽ ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിക്കുന്ന പുഷ്പങ്ങൾ, ചെടികൾ, കായകൾ, കൃഷി ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനത്തോടൊപ്പം കൃഷിവിജ്ഞാന ക്ലാസ്സുകളും സബ്‌സിഡി നിരക്കിൽ ചെടികൾ, വിത്തുകൾ, വളങ്ങൾ, കൃഷി ഉപകരണങ്ങൾ എന്നിവയുടെ വിൽപനയും നടക്കും. 40 വർഷത്തിലധികം തുടർച്ചയായി നടത്തിയ പുഷ്‌പ മേള 2017 ന് ശേഷം മാഹിയിൽ നടത്തിയിരുന്നില്ല. മേളയോടനുബന്ധിച്ച് മാഹി കൃഷി വകുപ്പ് പച്ചക്കറി തോട്ടങ്ങൾക്കും പൂന്തോട്ടങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.