മാഹി: മാഹി ബസലിക്കയിൽ 16 ന് ആരംഭിച്ച വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ തിരുന്നാൾ മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു മഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച്ച ഭവനങ്ങളിലേക്ക് അമ്പെഴുന്നള്ളിപ്പ്, വെള്ളിയാഴ്ച്ച കൊടിയേറ്റം, ശനിയാഴ്ച്ച നഗര പ്രദക്ഷിണം എന്നിവ നടന്നു.
10.30 ന് ഫാ.സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ കാർമികത്വത്തിൽ ദിവ്യബലിയും ശേഷം ഭക്തജനങ്ങളുടെയും, കൊമ്പിരി അംഗങ്ങളുടെയും, സാന്നിധ്യത്തിൽ തിരുനാൾ പ്രദക്ഷിണവും നടന്നു
തുടർന്ന് നേർച്ച ഭക്ഷണത്തോടെ തിരുനാൾ സമാപിച്ചു