Latest News From Kannur

വിസ്‌ഡം വൈജ്ഞാനിക സമ്മേളനം സംഘടിപ്പിച്ചു

0

പാനൂർ: പാനൂർ മണ്ഡലം വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കടവത്തൂരിൽ സംഘടിപ്പിച്ച വൈജ്ഞാനിക സമ്മേളനം വിസ്‌ഡം സ്റ്റുഡന്റസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്‌ അർഷാദ് അൽഹികമി താനൂർ ഉദ്ഘാടനം ചെയ്തു. വിസ്‌ഡം പാനൂർ മണ്ഡലം പ്രസിഡന്റ് അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നടത്തി. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ്പ്രസിഡന്റ് പി. കെ. ശരീഫ്, മൊയ്തു കുഞ്ഞിപ്പള്ളി, കാസിം ചമ്പാട്, വിസ്‌ഡം ജില്ലാ സെക്രട്ടറി ഇസ്മായിൽ കിണവക്കൽ എന്നിവർ പ്രസംഗിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ്‌ റാഷിദ്‌ സ്വലാഹി സ്വാഗതവും അബ്ദുൽ കരീം ചമ്പാട് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.