മാഹി : കേരളത്തിലെ ആധുനിക ചിത്രകല പ്രസ്ഥാനത്തിൻ്റെ പ്രചാരകനും ശില്പിയും പ്രഭാഷകനും എഴുത്തുകാരനുമായ എം. വി. ദേവൻ്റെ സ്മരണയിൽ നടത്തിയ ദേവാങ്കണം ചിത്രരചന ക്യാമ്പ് മാഹിയിൽ വർണ്ണ വിസ്മയം തീർത്തു.
പാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിലാണ് മാഹി പുഴയോര നടപ്പാതയിൽ ക്യാമ്പ് സംഘടിപ്പിച്ചത്.
രാജേഷ് കൂരാറ അധ്യക്ഷനായി. രമേശ് പറമ്പത്ത് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.വി ദേവന്റെ മകളും ആർക്കിടെക്റ്റും ആയ ശാലിനി എം. ദേവൻ, പ്രൊഫ. ദാസൻ പുത്തലത്ത്, കലൈമാമണി ചാലക്കര പുരുഷു, വിശ്വൻ പന്ന്യന്നൂർ, പി. മനോജ്, ബോബി സഞ്ജീവ് പന്ന്യന്നൂർ എന്നിവർ സംസാരിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ട കലാകാരന്മാരെ ചേർത്തുപിടിക്കുക എന്നതു കൂടിയാണ് ദേവാങ്കണം ചിത്രരചന ക്യാമ്പിൻ്റെ ലക്ഷ്യം.
ഉത്തര കേരളത്തിലെ പ്രമുഖ ചിത്രകാരൻമാരായ സജീവൻ പള്ളൂർ, വിനീഷ് മുദ്രിക , കിഷോർ പള്ളൂർ, ലഗേഷ് ജി. എൽ , സതി ശങ്കർ, സുരേന്ദ്രൻ കെ, ജിജി രതീഷ്, രാകേഷ് കെ. എം , പ്രദോഷിനി പൊന്ന്യം, പ്രേമൻ കെ, പ്രമോദ് ചിത്രം പ്രീത കെ, ഷയനാ രതീഷ്, ഷൈനി പൊന്ന്യം, ബിജോയ് കരേതയ്യിൽ തുടങ്ങി ഇരുപതില്‍ പരം ചിത്രകാരന്മാരാണ് ക്യാമ്പിൽ പങ്കെടുത്തത്
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post