അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴില്‍ ഡിഇഒ കം അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡ് ചില്‍ഡ്രന്‍, ജെപിഎച്ച്എന്‍/ആര്‍ബിഎസ്‌കെ നഴ്സ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ജനുവരി 22 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭ്യമാണ്. ഫോണ്‍- 04972709920
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഗ്രാമപരിധിയിലുള്ള ബഡ്സ് സ്ഥാപനങ്ങളിലേക്ക് സംഗീത ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ സൗത്ത് ബസാറിലുള്ള കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിന്റെ നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്. ഫോണ്‍- 0497 2702080
ടെണ്ടര്‍ ക്ഷണിച്ചു
തലശ്ശേരി ബ്രണ്ണന്‍ കോളേജിന് മുന്‍പിലുള്ള ലേഡീസ് റസ്റ്റ് റൂം, ടോയിലെറ്റ് എന്നിവ പൊളിച്ചു മാറ്റി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി മൂന്നിന് വൈകീട്ട് മൂന്ന് വരെ ടെണ്ടറുകള്‍ സ്വീകരിക്കും.