Latest News From Kannur

മൂന്നാർ യാത്രയുമായി വീണ്ടും തലശ്ശേരി കെ.എസ്.ആർ.ടി.സി

0

തലശേരി : പതിനേഴാം തീയതി വൈകുന്നേരം 7 മണിക്ക് മൂന്നാറിലെ സ്വപ്നഭൂമിയിലേക്ക് ഒരു യാത്ര . പതിനെട്ടാം തീയതി രാവിലെ അടിമാലിയിൽ നിന്ന് ഫ്രഷ് ആയതിനു ശേഷം മൂന്നാറിലെ ബോട്ടാണിക്കൽ ഗാർഡനിലൂടെ മറയൂരിലേക്ക് . അവിടെ മുരുകമല ഇരച്ചിപ്പാറ വെള്ളച്ചാട്ടം , കാന്തല്ലൂർ ഫ്രൂട്ട്സ് ഗാർഡനും ഭ്രമരം പോയിൻ്റും കടന്നു ചന്ദനക്കാടിലൂടെ ജീപ്പ് സവാരിയും തുടർന്ന് സന്തോഷത്തിനു മാറ്റുകൂട്ടി ക്യാമ്പ് ഫയർ. പിന്നെ മറയൂരിൽ വിശ്രമം . 19ന് രാവിലെ തലയാർ ടി എസ്റ്റേറ്റ്, മൂന്നാർ സിഗ്നൽ പോയിന്റും കടന്ന് ഗ്യാപ്പ് റോഡ് വ്യൂ പോയിൻറും മലൈ കള്ളൻ ഗുഹയും താണ്ടി ഉടുമ്പൻ ചോലയിലേക്കുംചതുരംഗ പ്പാറയിലേക്കും തുടർന്ന് രാജാക്കാട് വഴി പൊന്മുടി ഡാമും സന്ദർശിച്ച് രാത്രിയോടെ മൂന്നാറിന്റെ ഓർമ്മകളെ താലോലിച്ച് തലശ്ശേരിയിലേക്ക് 20ന് രാവിലെ തലശ്ശേരിയിൽ തിരിച്ചെത്തും. താല്പര്യം ഉള്ളവർ ഉടൻ ബന്ധപ്പെടുക.

Leave A Reply

Your email address will not be published.