Latest News From Kannur

ഡോ. മൻമോഹൻ സിംഗ്, എം.ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ എന്നിവരെ അനുസ്മരച്ചു.

0

മാഹി: സബർമതി ഇനോവേഷൻ & റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഡേ:മൻമോഹൻ സിംഗ്, പ്രസിദ്ധ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ , ചലച്ചിത്ര പിന്നണി ഗായകൻ പി ജയചന്ദ്രൻ എന്നിവരെ അനുസ്മരിച്ചു. ഇന്ത്യൻ പ്രധാനമന്തി എന്ന നിലയിൽ ഡേ: മോഹൻ സിംഗിന്റെ പ്രവർത്തനങ്ങളും , അത് വഴി ഇന്ത്യൻ ജനതക്ക് ലഭിച്ച സേവന സന്നദ്ധ പ്രവർത്തനങ്ങളും രാജ്യത്തിന് വലിയ മുതൽ കുട്ടായ് എന്നും, സാഹിത്യ രംഗത്തും , ചലച്ചിത്ര മേഖലയിലെ പ്രവർത്തനത്തിനും എംടി നൽകിയ സംഭവനകളും, ഭാവഗായകൻ പി ജയചന്ദ്രന്റെ സംഭവനകളും കലാകേരളത്തിന് മറക്കാൻ കഴിയില്ല എന്നും യോഗം അനുസ്മരിച്ചു. സബർമതി ഇനോവേഷൻ & റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ പി.സി.ദിവാനന്ദന്ദൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ജിജേഷ് കുമാർ ചാമേരി, അജയൻ പുഴിയിൽ, ശ്രിജേഷ് വളവിൽ , ഗ്രിഷ്മ പ്രമോദ്, പ്രജിത്ത് പി വി , സുമി കെ.പി , ശ്രിജേഷ് എം.കെ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.