മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ ഇരുപതാം വാർഷികാഘോഷമായ ഫെസ്റ്റിവ് – 2025 ൻ്റെ ഭാഗമായി വനിതകളുടെ കൂട്ടായ്മയായ പ്രിയദർശിനി വനിതാവേദി സംഘടിപ്പിക്കുന്ന മെഗാ തിരുവാതിര ജനുവരി 12 ന് വൈകുന്നേരം 5 മണിക്ക് പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. മയ്യഴി മേഖലയിൽ തന്നെ ആദ്യമായിട്ടാണ് 500 ൽ പരം പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മെഗാ തിരുവാതിര സംഘടിപ്പിക്കുന്നതെന്ന് വാർത്ത സമ്മേളനത്തിൽ വനിതാവേദി പ്രസിഡണ്ട് പി.ടി.സി.ശോഭ അറിയിച്ചു. മെഗാ തിരുവാതിര, കൈ കൊട്ടിക്കളി, യോഗാ ഡാൻസ്, കളരിപയറ്റ് ഉൾപ്പെടെയുള്ള സർഗ്ഗകലാകേളിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ രാജേന്ദ്രൻ തായാട്ട് നിർവ്വഹിക്കും. ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി.സാജു മുഖ്യ ഭാഷണം നടത്തുമെന്ന് ജന.സിക്രട്ടറി പി.ഷിജിന, സിക്രട്ടറിമാരായ എം.കെ. അനഘ, വി.എം.ചന്ദ്രി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.