ന്യൂഡൽഹി: ഡോ. വി. നാരായണൻ ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനാകും. നിലവിൽ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ്. ഇപ്പോഴത്തെ ചെയർമാൻ ഡോ.എസ്. സോമനാഥ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. കന്യാകുമാരി സ്വദേശിയാണ് വി. നാരായണൻ. ജനുവരി 14ന് പുതിയ ചെയർമാനായി നാരായണൻ ചുമതലയേൽക്കും. രണ്ടുവർഷത്തേക്കാണ് നിയമനം. ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളുമുണ്ടാകും
Sign in
Sign in
Recover your password.
A password will be e-mailed to you.