കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍ എം.എല്‍.എ. കെ. വി. കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികള്‍ക്ക് വിധിച്ച അഞ്ചു വര്‍ഷം തടവുശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി. ഇതോടെ പ്രതികള്‍ ജയില്‍ മോചിതരാകും.