Latest News From Kannur

പുതുച്ചേരി ലോകസഭാഗം വി.വൈദ്യലിംഗം എം.പി യുടെ ജനസമ്പർക്ക പരിപാടിക്ക് മാഹിയിൽ തുടക്കമായി.

0

മാഹി: ജനസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം മൂലക്കടവിൽ വച്ച് മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് നിർവഹിച്ചു.

പുതുച്ചേരി ലോകസഭാഗംവും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് പ്രസിഡണ്ടുമായ വൈദ്യലിംഗത്തിൻ്റെ പര്യടനം രാവിലെ മൂലക്കടവിൽ നിന്നും ആരംഭിച്ചു പന്തക്കൽ, ഇടയിൽപിടിക, ഇരട്ടപിലാക്കൂൽ, ചാലക്കര സതീഷ് ബേക്കറി പരിസരം, മുണ്ടോക്ക് പഴയ പോസ്റ്റാഫിസ് പരിസരം, ചൂടിക്കോട്ട മദ്രസ പരിസരം, പുഴിത്തല, വളവിൽ കടപ്പുറം എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം വൈകുന്നേരം 5 മണിക്ക് മാഹി മുൻസിപ്പാൽ മൈതാനത്ത് സമാപിക്കും. രമേശ് പറമ്പത്ത് എം.എൽ.എ, യു.ഡി. എഫ് നേതാക്കൾ എന്നിവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.