എടക്കാട്: എടക്കാട് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിടപറഞ്ഞ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ചു. എടക്കാട് പബ്ലിക് ലൈബ്രറിയിൽ നടന്ന പരിപാടിയിൽ കഥാകൃത്ത് ടി.പി വേണുഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി. സതീശൻ മോറായി അധ്യക്ഷത വഹിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി പ്രേമവല്ലി, ടി.വി വിശ്വനാഥൻ മാസ്റ്റർ, വി.കെ പ്രകാശൻ കിഴുന്ന, പി മോഹനൻ, ബഷീർ കളത്തിൽ, മഗേഷ് എടക്കാട്, സുരേന്ദ്രൻ രയരോത്ത്, പി. അബ്ദുൽകരീം, സി.എ പത്മനാഭൻ സംസാരിച്ചു. ഫായിസ് പൊതുവാട സ്വാഗതം പറഞ്ഞു.