മാഹി: മാഹി ഗവ: ജനറൽ ആശുപത്രിയിൽ പ്രവർത്തനം നിലച്ച ട്രോമാ കെയറിന് പുനർനാമകരണം ചെയ്യുമെന്നും, ജനുവരി അവസാനത്തോടെ, തുടർനിർമ്മാണത്തിന് കരാർ നൽകുമെന്നും രമേശ് പറമ്പത്ത് എം.എൽ. എ പറഞ്ഞു സ്പെഷ്യലിസ്റ്റുകൾ ഉൾപടെ ആറ് ഡോക്ടർമാരെ പുതുതായി നിയമിച്ചിട്ടുണ്ടെന്നും എം. എൽ. എ പറഞ്ഞു.
മാഹി ഗവ. ജനറൽ ആശുപത്രിയിൽ മാഹി സി.എച്ച്. സെന്റർ നൽകിയ 50 തലയണകൾ ആശുപത്രി അധികൃതർക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച് സെന്റർ പ്രസിഡണ്ട് എ.വി. യൂസഫ് അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ വകുപ്പ് ഡെ: ഡയറക്ടർ ഡോ. മുഹമ്മദ് ഇസ്ഹാഖ്, ഡോ: ശ്രീജിത്ത്, ഇ.കെ. റഫീഖ്, ടി.കെ. വസീം, ടി.ജി. ഇസ്മായിൽ, സി.എച്ച്. സിറാജുദ്ദീൻ സംസാരിച്ചു.
ചാലക്കര പുരുഷു സ്വാഗതവും, കെ. ഫൈസൽ നന്ദിയും പറഞ്ഞു
ചിത്രവിവരണം രമേശ് പറമ്പത്ത് എം. എൽ. എ തലയണകൾ കൈമാറുന്നു