മാഹി: ജനുവരി ഒന്ന് മുതല്‍ മാഹിയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ കൂടി. പുതുച്ചേരിയിലെ പരിഷ്‌കരിച്ച മൂല്യവര്‍ധിത നികുതിയുടെ ഭാഗമായാണ് വില കൂടിയത്. പുതുവര്‍ഷത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഇന്ധനത്തിനുള്ള വാറ്റിലും വര്‍ധനവുണ്ടാകുന്നത്. എന്നാലും കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളേക്കാള്‍ പുതുച്ചേരിയില്‍ ഇന്ധനവില കുറവ് തന്നെയാണ്. 2021ലാണ് അവസാനമായി പുതുച്ചേരിയില്‍ ഇന്ധനവാറ്റ് കൂടിയത്.
പെട്രോൾ – പഴയ വില 91.92. പുതിയ വില 93.92.
ഡീസൽ -പഴയ വില 81.90. പുതിയ വില 83.90