ചെറുകല്ലായ്, അഗ്രികൾച്ചർ നഴ്സറിയിലെയും ടിവി റിലേ സ്റ്റേഷൻ റോഡിലെയും നിവാസികൾ ദീർഘകാലമായി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം
ചെറുകല്ലായ്, അഗ്രികൾച്ചർ നഴ്സറിയിലെയും ടിവി റിലേ സ്റ്റേഷൻ റോഡിലെയും നിവാസികൾ ദീർഘകാലമായി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് രമേശ് പറമ്പത്ത് എം.എൽ.എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, മുൻസിപ്പൽ കമ്മീഷണർ സതേന്ദർ സിംങ്ങ് എന്നിവർക്ക് നിവേദനം നൽകി. പ്രദേശത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,
ശരിയായ ഡ്രെയിനേജ് സംവിധാനം ഒരുക്കുക, തെരുവ് നായ ശല്യം പരിഹരിക്കുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുക തുടങ്ങിയ വർഷങ്ങളായി പരിഹരിക്കാതെ കിടക്കുന്ന ആവശ്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കണമെന്ന ആവശ്യവുമായാണ് ചെറുകല്ലായ് പ്രദേശത്തുകാരുടെ കൂട്ടായ്മ മുഹമ്മദ് നിഷാദിൻ്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്.