ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് തിയറ്ററില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റും ജാമ്യവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണ്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് പവന്‍ കല്യാണ്‍ പ്രതികരിച്ചു. പൊലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണം. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പവന്‍ കല്യാണ്‍ പറഞ്ഞു. അതേസമയം, അല്ലു അര്‍ജുന്റെ ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി. പുഷ്പ-രണ്ട് റിലീസ് ദിന പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും യുവതി മരിക്കാനിടയായ കേസില്‍ വിധി പറയല്‍ ജനുവരി മൂന്നിലേക്ക് മാറ്റി. എതിര്‍ ഹര്‍ജി നല്‍കിയ പൊലീസിന്റെ വാദം കേട്ട ശേഷമാണ് തീരുമാനം. കേസില്‍ 11ാം പ്രതിയാണ് അല്ലു അര്‍ജുന്‍. ഡിസംബര്‍ നാലിന് ആദ്യദിന ഷോയ്ക്കിടെ തിയേറ്ററിലെത്തിയ നടനെ കാണാനുള്ള തിക്കിലും തിരക്കിലുംപെട്ട് 35കാരി മരിക്കുകയും മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍, നടനും സുരക്ഷാ സംഘത്തിനും തിയേറ്റര്‍ ഉടമകള്‍ക്കുമെതിരെ കേസെടുത്തിരുന്നു. തെലങ്കാന ഹൈക്കോടതി അല്ലു അര്‍ജുന് നാലാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.