മാഹി : ഭാരതത്തിന്റെ മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഏഴു ദിവസത്തെ ദുഖചാരണം പ്രഖ്യാപിച്ചതിനാൽ, പുതുച്ചേരി ടൂറിസം വകുപ്പ് ഡിസംബർ 31 ന് വൈകുന്നേരം മാഹി ബീച്ചിൽ നടത്താൻ തീരുമാനിച്ച സുപ്രസിദ്ധ ഗായകൻ നരേഷ് അയ്യരുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു.
പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.