Latest News From Kannur

മാഹി പ്രസ്സ് ക്ലബ് അനുശോചനം നടത്തി

0

മാഹി:   സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെയും മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ: മൻമോഹൻ സിംഗിന്റെയും നിര്യാണത്തിൽ മാഹി പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സി.എച്ച്. ഗംഗാധരൻ സ്മാരക ഹാളിൽ അനുശോചനം നടത്തി. പ്രസിഡണ്ട് കെ.വി.ഹരിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. സോമൻ പന്തക്കൽ, എൻ.വി.അജയകുമാർ, സത്യൻ കുനിയിൽ, പി.കെ.സജീവൻ, മോഹനൻ കത്യാരത്ത്, മജീഷ് തപസ്യ, ജയന്ത് ജെ.സി, സജിനി ജോൺ, അഭിഷ, രേഷ്മ സംസാരിച്ചു.
🎊

Leave A Reply

Your email address will not be published.