Latest News From Kannur

*ശിവഗിരി ജ്യോതി പ്രയാണത്തിന് മാഹിയിൽ ഉജ്വല സ്വീകരണം*

0

മാഹി: 92 മത് ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായി തലശ്ശേരി ശ്രീ ജഗനാഥ ക്ഷേത്രത്തിൽ നിന്നും ശിവഗിരിയിലേക്ക് പുറപ്പെട്ട ദിവ്യജ്യോതി പ്രയാണത്തിന് മാഹി ബസലിക്കയിൽ വെച്ച് ഫാ. സെബാസ്റ്റ്യൻ കാരേക്കാട്ടിലിൻ്റെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുവിൻ്റെ പ്രതിമയിൽ പൂമാല ചാർത്തി സ്വീകരിച്ചു. തുടർന്ന് മുൻസിപ്പാലിറ്റി മൈതാനിയിൽ എസ് .എൻ .ഡി. പി മാഹി യൂണിയന്റെ നേതൃത്വത്തിൽ നടന്ന സ്വീകരണം മാഹി എം. എൽ. എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ, എസ്. എൻ. ഡി. പി. മാഹി യൂണിറ്റ് പ്രസിഡണ്ട് കല്ലാട്ട് പ്രേമൻ, സെക്രട്ടറി സജിത്ത് നാരായണൻ, അഡ്വ. അശോക് കുമാർ, മാഹി ബസലിക്ക റെക്‌ടർ ഫാ സെബാസ്റ്റ്യൻ കാരേക്കാട്ട്, എം. ശ്രീജയൻ, രാജേഷ് അലങ്കാർ, സുചിത്ര പൊയിൽ എന്നിവർ നേതൃത്വം നല്കി . ജനുവരി 24 ന് മയ്യഴിയിൽ നിന്നും അമ്പത് പേരടങ്ങുന്ന സംഘം ശിവഗിരി സന്ദർശിക്കും

Leave A Reply

Your email address will not be published.