മാഹി: തലശ്ശേരി – മാഹി ബൈപാസ് പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് തൽക്ഷണം മരിച്ചു. ഞായറാഴ്‌ച രാത്രിയിലാണ് അപകടം. പാറാൽ പറമ്പത്ത് വെച്ച് നിർത്തിയിട്ട ലോറിക്ക് പിറകിൽ തൃക്കണ്ണാപുരം ഒളവിലത്തെ കോമത്ത് വി.സി.ഗോകുൽ രാജാ (28) ണ് മരിച്ചത്. ചമ്പാട്ടെ വടക്കെ ചാലിൽ ബാബുരാജ്- കോമത്ത് ശ്രീലത ദമ്പതികളുടെ മകനാണ്.
സഹോദരൻ: അതുൽജിത്ത്, ‘തലശ്ശേരി റോയൽ എൻഫീൽഡിൽ ജീവനക്കാരനാണ്.