പാനൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ദിനം ആചരിച്ചു. 1982 ലെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയുടെ അടിസ്ഥാനത്തിൽ പെൻഷൻകാർ അനുഭവിച്ചു വരുന്ന ആനുകൂല്യങ്ങൾ നിലനിർത്തിക്കൊണ്ടും അർഹതപ്പെട്ട -അനുവദനീയമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ആഹ്വാനത്തോടെയുമാണ് കെ. എസ്. എസ്. പി. യു പെൻഷൻ ദിനാചരണം നടത്തിയത്. കെ. എസ്. എസ്. പി. യു ജില്ലാ കമ്മിറ്റിയംഗം പി. കെ. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈ: പ്രസിഡണ്ട്പി. കുമാരൻ മാസ്റ്റർ അധ്യക്ഷനായി. എ. ലക്ഷമണൻ മാസ്റ്റർ. വി. പി .അനന്തൻ മാസ്റ്റർ, രാജൻ കക്കാടൻ്റെ വിട.
പി. കെ .ശൈലജ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്വാഗതവും ജോ : സെക്രട്ടറി എൻ. കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.