മാഹി: മാഹി തീരപ്രദേശം ശുചീകരിക്കുന്നതിൻ്റെ ഭാഗമായി മാഹി അഡ്‌മിനിസ്‌ട്രേറ്ററുടെ നിർദേശപ്രകാരം വരും ദിവസങ്ങളിൽ മാഹി കടലോര ശുചീകരണ പരിപാടി തുടങ്ങുന്നു. മാഹി തീരപ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഉപയോഗ ശൂന്യമായ തോണികൾ മൂന്ന് ദിവസത്തിനകം അവിടെ നിന്നും നിർബന്ധമായും നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ടവരോട് അധികൃതർ ആവശ്യപ്പെട്ടു.