മയ്യഴി :പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടരുതെന്ന ആവശ്യമുന്നയിച്ച് എസ്.എഫ്.ഐ തലശ്ശേരി ഏരിയ കമ്മിറ്റി മാഹി ഗവ. ഹൗസിന് മുന്നിൽ ധർണ്ണ നടത്തി. നഴ്സിങ്ങ് കോളേജിനായി മാഹിയിലെ എൽ.പി വിഭാഗത്തിലെ ഏറ്റവും വലിയ വിദ്യാലയമായ ഗവ. എൽ.പി. സ്കൂൾ കെട്ടിടം ഒഴിഞ്ഞു കൊടുക്കുവാനുള്ള നടപടിയിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. എസ്.എഫ്.ഐ തലശേരി ഏരിയ സിക്രട്ടറി ഫവാസ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നിവേദ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി പ്രസിഡൻ്റ് അഭിരാം ഭട്ടാരി, മാഹി സി.പി.എം മാഹി ലോക്കൽ സെക്രട്ടറി കെ.പി. നൗഷാദ് എന്നിവർ സംസാരിച്ചു.