മയ്യഴി: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി മാഹിയുടെ വിവിധ ഭാഗങ്ങളിൽ മയ്യഴി ഭരണകൂടം പൊതുജന സമ്പർക്ക പരിപാടി നടത്തുന്നു.
ആദ്യ പരിപാടി പള്ളൂരിൽ തിങ്കളാഴ്ച രാവിലെ ഒമ്പതിന് പള്ളൂർ എ.വി.എസ് സിൽവർ ജൂബിലി ഹാളിൽ നടക്കും. മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. മയ്യഴിയിലെ വിവിധ വകുപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു പൊതു ജനങ്ങളുടെ പരാതികൾക്ക് പരമാവധി പരിഹാരമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. രമേശ് പറമ്പത്ത് എം.എൽ.എ, അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ മാഹിയിലെ എല്ലാ വകുപ്പ് മേധാവികളും മറ്റ് ഉദ്യോഗസ്ഥരും രാവിലെ ഒമ്പത് മുതൽ എ.വി.എസ് ഹാളിൽ പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്നതാണ്. പൊതുജനങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ യും അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു. തുടർന്നുള്ള മാസങ്ങളിൽ മാഹിയുടെ മറ്റ് പ്രദേശങ്ങളിലും ജനസമ്പർക്ക പരിപാടി നടത്തുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post