പാനൂര്‍ : യെസ് അക്കാദമിയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പാനൂര്‍ ടൗണില്‍ വിളംബര ജാഥയും ബസ്സ്റ്റാന്റില്‍ ഫ്‌ളാഷ് മോബും നടത്തി. വീല്‍ ചെയറില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ഡിസംബര്‍ 6 വെള്ളിയാഴ്ച നാലുമണിക്ക് വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. യെസ് അക്കാദമി ചെയര്‍മാന്‍ ബാലിയില്‍ മുഹമ്മദ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുറഹ് മാ ന്‍ മല്ലിയോത്ത്, ജനറല്‍ മാനേജര്‍, നിസ്താര്‍ കിഴുപറമ്പ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ.സുമയ്യ , പ്രിന്‍സിപ്പല്‍ നിവ്യ വിജയന്‍, ഉമൈബാനു, മൈമൂന ബാലിയില്‍ , ശില്പ കിങ്ങിണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബസ് സ്റ്റാന്റില്‍ നടത്തിയ ഫ്‌ളാഷ് മോബ് ആരെയും ആകര്‍ഷിക്കുന്നതായി.
യെസ് അക്കാദമിയുടെ മൂന്നാം വാര്‍ഷികാഘോഷം വെള്ളിയാഴ്ച വൈകീട്ട് 4ന് കേരള ജമാത്തി ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബ്‌റഹ് മാന്‍ ഉദ്ഘാടനം ചെയ്യും. കെ. പി. മോഹനന്‍ എം. എല്‍. എ , സാജിദ് നദ് വി, വി. നാസര്‍ മാസ്റ്റര്‍, രാജു കാട്ടുപുനം, നസീല കണ്ടിയില്‍, ഉസ്മാന്‍ പെരിക്കാലി, പി. കെ. പ്രവീണ്‍, കെ. കെ. സുധീര്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് ആറു മണിക്ക് 350 ഓളം ഭിന്നശേഷി കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരിക്കും.
ഒപ്പന, കോൽക്കളി, നാടകം, ദഫ്, മലബാർ ഫ്യൂഷൻ തുടങ്ങിയ കലാപരിപാടികളും ഉണ്ടാവും.