Latest News From Kannur

പന്ന്യന്നൂർ പഞ്ചായത്ത് കേരളോത്സവം ഡിസംബർ 2 മുതൽ 8 വരെ

0

പാനൂർ : പന്ന്യന്നൂർ പഞ്ചായത്ത് കേരളോത്സവം ഡിസംബർ 2 മുതൽ 8 വരെ നടക്കും. ഡിസംബർ 2 ന് ഫുട്ബോൾ മത്സരം രാവിലെ 8 മണിക്ക് മറിയം ടർഫിലും ഷട്ടിൽ സിംഗ്ൾസ് , ഡബ്ൾസ് മത്സരങ്ങൾ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും. ക്രിക്കറ്റ് മത്സരം 3 ന് രാവിലെ 8 മണി മുതൽ ചോതാവൂർ ഹൈസ്കൂൾ ഗ്രൗണ്ടിലും നടക്കും. ഡിസംബർ 5 ന് രാവിലെ 7 മണിക്ക് കളരി മത്സരം പുഞ്ചക്കര കേരള കളരിയിലും കമ്പവലി മത്സരം വൈകീട്ട് 5 ന് പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലും നടക്കും. ഡിസംബർ 6 ന് രാവിലെ 6 മണിക്ക് മനേക്കര റെഡ് സ്റ്റാറിൽ പഞ്ചഗുസ്തി മത്സരം നടക്കും. ക്രോസ് കൺട്രി മത്സരം രാവിലെ 7-30 ന് താഴെ ചമ്പാട് മുതൽ മനേക്കരവരെയും ഓട്ട മത്സരം രാവിലെ 9 മണിക്ക് ഷിബുലാൽ സ്മാരകത്തിലും ജംപ് ആൻ്റ് ത്രോസ് മത്സരങ്ങൾ രവിലെ 10.30 ന് ചോതാവൂർ ഹൈസ്കൂൾ ഗ്രൗണ്ടിലും നടക്കും. കലാമത്സരങ്ങൾ ഡിസംബർ 8 ന് രാവിലെ 9.30 മുതൽ പന്ന്യന്നൂർ അരയാക്കൂൽ യു.പി. സ്കൂളിൽ നടക്കും

Leave A Reply

Your email address will not be published.