മാഹി: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞ്ഞത്തിൻ്റെ ഭാഗമായി യുവ വോട്ടർമാരെ ബോധവല്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ മാഹി ഇലക്റ്റോറൽ റജിസ്ട്രേഷൻ ഓഫീസറുടെ നേതൃത്വത്തിൽ മാഹി നടപ്പാതയോരത്ത് സംഘടിപ്പിച്ച പോസ്റ്റർ രചന മത്സരം ശ്രദ്ധേയമായി.
‘എൻ്റെ വോട്ടു എൻ്റെ അവകാശം എന്ന വിഷയവുമായി ബന്ധപ്പെടുത്തി നടത്തിയ മത്സരത്തിൽ മയ്യഴിയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമായി അറുപതോളം വിദ്യാർഥികൾ പങ്കെടുത്തു.
മാഹി റീജ്യണൽ അഡ്മിനിസ്‌റ്റേറ്റർ ഡി. മോഹൻ കുമാർ മത്സര പരിപാടി ഉദ്ഘാടനം ചെയ്തു.
അസിസ്റ്റൻ്റ് ഇലക്റ്റോറൽ രജിസ്ട്രേഷൻ ഓഫിസർ മനോജ് വളവിൽ അധ്യക്ഷനായി.
മാസ്റ്റർ ട്രെയിനർ ടി.ഷിജിത്ത് ആശംസകൾ നേർന്നു.
ഡെപ്യൂട്ടി തഹസിൽദാർ ഇലക്ഷൻ അനീഷ് കുമാർ സ്വാഗതവും
എ.ഇ.ആർ.ഒ അഭിഷേക് ബക്ഷി നന്ദിയും പറഞ്ഞു.
മത്സരാനന്തരം വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി
ഇലക്ഷൻ ബോധവല്ക്കരണവുമായി ബന്ധപ്പെടുത്തി എം. മുസ്തഫ മാസ്റ്റർ നയിച്ച പ്രശ്നാത്തരി മത്സരവുമുണ്ടായി.
പ്രശ്നോത്തരി മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ വിതരണം ചെയ്തു.
വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിൻ്റെ ഭാഗമായി
2024 നവംബർ 23, 24 തിയ്യതികളിൽ( ശനി, ഞായർ ) ബൂത്ത് ലവൽ ഓഫീസർമാർ അതാതു ബൂത്ത്കളിൽ സമ്മതിദായകരുടെ വിവിധ അപേക്ഷകൾ സ്വീകരിക്കും.