Latest News From Kannur

മാഹിയിൽ 21,22,23 തീയ്യതികളിൽ ജല വിതരണം മുടങ്ങും

0

കേരള വാട്ടർ അതോറിറ്റി
മട്ടന്നൂർ – മരുതായി റോഡിൽ പൈപ്പ്‌ ലൈൻ മാറ്റുന്ന പ്രവർത്തി
നടത്തുന്നതിനാൽ നവംബർ 21, 22, 23 തീയ്യതികളിൽ മാഹി മേഖലയിൽ ശുദ്ധ ജല വിതരണം മുടങ്ങും. ആയതിനാൽ ഈ ദിവസങ്ങളിലേക്ക് ആവശ്യമായ കുടിവെള്ളം ശേഖരിച്ച് വെച്ച് വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് മുഴുവൻ ഉപഭോക്താക്കളോടും
മാഹി പൊതുമരാമത്ത് വകുപ്പ് ജല വിതരണ വിഭാഗം അസി. എൻജിനിയർ അറിയിച്ചു. വിശദവിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. 0490 2332542, 2333200. 9446102619

Leave A Reply

Your email address will not be published.