Latest News From Kannur

ഈശ്വരാരാധന സാഹോദര്യത്തിന് വഴി തെളിയിക്കുമെന്ന് ശ്രീമദ് അസംഗാനന്ദ ഗിരി സ്വാമികൾ

0

ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിന്
വർക്കല ശിവഗിരി മഠം
ഗുരുധർമ്മപ്രചരണ സഭ സെക്രട്ടറി ശ്രീമദ് അസംഗാനന്ദ ഗിരി സ്വാമികൾ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.ക്ഷേത്ര പ്രസിഡന്റ്‌ ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു.

ക്ഷേത്ര വായനശാല പ്രസിഡന്റ്‌ സി വി രാജൻ പെരിങ്ങാടി ആശംസ നേർന്നു.

ക്ഷേത്രജോയിന്റ് സെക്രട്ടറി സന്തോഷ്‌ തുണ്ടിയിൽ സ്വാഗതവും വൈസ്പ്രസിഡന്റ്‌ കണ്ടോത് രാജീവൻ നന്ദിയും പറഞ്ഞു.വിവിധ ദിവസങ്ങളിലായി
പ്രഭാഷണം, ഭജന, ഭക്തിഗാനമേള, ഭക്തിഗാനസുധ
എന്നിവ ഉണ്ടായിരികുന്നതാണ് .

Leave A Reply

Your email address will not be published.