ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കേരളോത്സവം 26,27,28 തിയ്യതികളിൽ നടത്താൻ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം കെ സെയ്‌തുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷർമിള എസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മകേഷ് മാണിക്കോത്ത്, സെക്രട്ടറി ലസിത, അസിസ്റ്റൻ്റ് സെക്രട്ടറി അനിൽ കുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യുവജന സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.