മാഹി : തെരുവുനായ ശല്യത്തിനെതിരെ വീൽചെയർ ഉന്തി ഒറ്റയാൾ പോരാട്ടവുമായി മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ഒറ്റയാൾ സമരം മാഹിയിലെത്തി. കൊല്ലം തേവലക്കര സ്വദേശി നജീബ് കുളങ്ങരയാണ് വ്യത്യസ്തമായ ഈ സമരപരിപാടിയുമായി മാഹിയിൽ എത്തിയത്.യാത്രക്കിടയിൽ എത്തുന്ന പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലേയും അധികൃതർക്ക് പരാതി നൽകിയാണ് ഇദ്ദേഹം യാത്ര തുടരുന്നത്. നവംബർ ഒന്നിന്കേരളപ്പിറവി ദിനത്തിൽ മഞ്ചേശ്വരത്തു നിന്നു തുടങ്ങിയ യാത്ര തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ എത്തി നിവേദനം നൽകുന്നതോടെ അവസാനിപ്പിക്കും.നായ്ക്കളുടെവിളയാട്ടം തടങ്ങുന്നതിനും വന്ധ്യംകരണം ശാസ്ത്രീയമാകണമെന്നും ആവശ്യപ്പെട്ടു നായയുടെ മുഖ മൂടിയണിഞ്ഞ് ഒറ്റയാൾ തെരുവുനാടകവും അവതരിപ്പിച്ചാണ് നജീബ് യാത്ര തുടരുന്നത്. കേരളത്തിന് പുറത്താണെങ്കിലും ഏറെ തെരുവ് നായ ശല്യം അനുഭവിക്കുന്ന പ്രദേശമായതിനാൽ മാഹിയിലും നജീബ് പരാതി നൽകിയിട്ടാണ് യാത്ര തുടരുന്നത്.