മാഹി: ഫ്രഞ്ച് പൗരമാർ ഒന്നാം ലോക മഹായുദ്ധം അവസാനം കുറിച്ച ദിനം നവംബർ 11 ആഘോഷിച്ചു. ടാഗോർ പാർക്കിന് സമീപത്തെ ഫ്രഞ്ച് സംഘടന കാര്യാലയത്തിൽ നിന്നും അനുസ്മരണ മാർച്ച് നടത്തി. പാർക്കിലെ മറിയാന്നിന് മുന്നിൽ പുഷ്പചക്രം സംഘടന പ്രസിഡൻ്റ് വട്ടക്കാരി ഉഷ കുമാരി സമർപ്പിച്ചു. – പനങ്ങാടൻ ബാലൻ, അജിത കക്കാട്ട്, അരുൾ ആനന്ദ്, വൈശാഖ് കണ്ടോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.