മാഹി: വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ആക്ഷേപങ്ങൾ സമർപ്പിക്കാനും അവസരമേകി മാഹി ഇലക്റ്റോറൽ ഓഫീസിൻ്റെ നേതൃത്വത്തിൻ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിനു തുടക്കമായി.
2024 ഒക്ടോബർ 29 മുതൽ നവംബർ 28 വരെ ഒരു മാസം നീണ്ടു നില്ക്കുന്ന വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിൻ്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ ഒ ) സഹായത്തോടെ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരമുണ്ട്.വോട്ടർ ഹെൽപ് ലൈൻ ആപ്പു മുഖേന അപേക്ഷ നല്കാനും അവസരമുണ്ട്.സ്പെഷൽ ക്യാമ്പ് നടക്കുന്ന നവംബർ 9,10,23, 24 ശനി, ഞായർ ദിവസങ്ങളിൽ ബൂത്ത് ലെവൽ ഓഫീസർമാർ അതാത് പോളിംഗ് സ്റ്റേഷനുകളിൽ അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കും.
പ്രവാസി വോട്ടറായി രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്നവർക്കും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞകാലത്ത് സ്വന്തം ബൂത്തുകളിൽ ബി.എൽ. ഒ മാരുടെ സഹായം ഉപയോഗിക്കാം കൂടാതെ മാഹി ഇലക്റ്ററൽ ഓഫീസിൻ്റെ സഹായം ലഭിക്കുന്നതിനും സൗകര്യമുണ്ട്.