Latest News From Kannur

സംഗീതപ്രതിഭകളെ അനുസ്മരിച്ചു

0

മാഹി: തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബറിന്റെ നഷ്ടങ്ങളായ വയലാർ, എം.എസ്.ബാബുരാജ്, പി ലീല , കെ.രാഘവൻ മാസ്റ്റർ എന്നി സംഗീതപ്രതിഭകളെ അനുസ്മരിച്ചു.ഗായകൻ കെ.കെ.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചരിത്രകാരനും, മുൻ നഗരസഭകമ്മീഷണറുമായിരുന്ന എ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തി. കെ.കെ.ഷാജ് സ്വാഗതവും കെ.പി. വിനോദ് കുമാർ നന്ദിയും പറഞ്ഞു. സംഗിതാർച്ചനയുമുണ്ടായി.

Leave A Reply

Your email address will not be published.