Latest News From Kannur

കോടീശ്വരനെ കണ്ടെത്തി; ഇത്തവണയും അതിര്‍ത്തി കടന്ന് ഓണം ബംപര്‍; 25 കോടി കര്‍ണാടക സ്വദേശിക്ക്

0

കല്‍പ്പറ്റ: തിരുവോണം ബംപറില്‍ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ നാല്‍വര്‍ സംഘത്തിനായിരുന്നു ബംപര്‍ അടിച്ചത്.

കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അല്‍ത്താഫ് പറഞ്ഞു. ദൈവം കാത്തെന്നായിരുന്നു അല്‍ത്താഫിന്റെ ആദ്യപ്രതികരണം. സ്വന്തമായി ഒരുവീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ് പറഞ്ഞു. കര്‍ണാടകയില്‍ മെക്കാനിക്ക് അയി ജോലി ചെയ്യുകയാണ് അല്‍ത്താഫ്.കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ലോട്ടറി എടുക്കുന്നയാളാണ് അലത്താഫ് എന്ന് ബന്ധുവായ മലയാളി പറഞ്ഞു. ഇത്തവണ ബംപര്‍ അടിക്കുമെന്ന് പറഞ്ഞ് തന്നെയാണ് ടിക്കറ്റ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് അടിച്ചതിന് പിന്നാലെ അല്‍ത്താഫ് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ടിക്കറ്റിന്റെ ഫോട്ടോ അയച്ചുനല്‍കാന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ബംപറടിച്ച വിവരം സ്ഥിരീകരിച്ചതെന്ന് ബന്ധു കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.