തലശ്ശേരി :മലയാളി മാസ്റ്റർസ് അത്ലറ്റിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ 43-ാമത് കണ്ണൂർ ജില്ല കായകമേള തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ നടന്നു.
എം എം എ എ കണ്ണൂർ ജില്ല പ്രസിഡണ്ട് സോഫിയ വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ വി.ഇ. കുഞ്ഞനന്തൻ ജില്ല കായികമേള ഉദ്ഘാടനം ചെയ്തു
ശ്രീലങ്കയിൽ നടന്ന ലോക മാസ്റ്റേർസ് കായിക മേളയിൽ 20 കിലോമീറ്റർ നടത്തം മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ഹസീന ആലിയമ്പത്തിനെ ചടങ്ങിൽ ആദരിച്ചു.
കെ.റസാഖ് , കെ. ഷമിൻ , ടി.ശ്രീഷ് , സി.കെ. സുവർണ്ണ എന്നിവർ ആശംസയർപ്പിച്ചു. ജില്ല സെക്രട്ടറി വി.കെ. സുധി സ്വാഗതവും ട്രഷറർ ടി.കെ.സുഷാനന്ദ് കൃതജ്ഞതയും പറഞ്ഞു. ഇരുന്നൂറോളം മാസ്റ്റേർസ് കായിക താരങ്ങൾ മേളയിൽ പങ്കെടുത്തു. മുപ്പത് വയസ്സ് മുതൽ 5 വയസ്സ് വീതം വ്യത്യാസമുള്ള എട്ട് വിഭാഗങ്ങളിലായി മത്സരം നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.