മാഹി :മാഹി സെൻസ തെരേസ ബസിലിക്ക തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മത്രേസ്യ പുണ്യവതിയുടെ തിരുനാൾ മഹോത്സവത്തിന് ഒക്ടോബർ 5 ശനിയാഴ്ച തുടക്കം ആവുന്നു.
രാവിലെ 11:30ന് അൽഭുത പ്രവർത്തകയായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ പതാക ഇടവക വികാരിയും കോഴിക്കോട് രൂപത വികാരി ജനറലുമായ റവ. മോൺ . ഡോ. ജെൻസൺ പുത്തൻവീട്ടിൽ പ്രാർത്ഥന ചടങ്ങുകളോടെ ഉയർത്തിയശേഷം ഉച്ചയ്ക്ക് 12 മണിക്ക് മയ്യഴിയമ്മയുടെ അത്ഭുത തിരുസ്വരൂപം പൊതു വണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കും.
വൈകുന്നേരം 6 മണിക്ക് ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് രൂപത വികാരി ജനറൽ റവ. മോൺ. ജെൻസൺ പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിക്കും.
തുടർന്ന് നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായിരിക്കും.തീർത്ഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാഹി കോളേജ് ഗ്രൗണ്ടിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.കുർബാന നിയോഗം നൽകുന്നതിനും ,അടിമ വെക്കുന്നതിനും ,നേർച്ചകൾ സമർപ്പിക്കുന്നതിനും, കുമ്പസാരത്തിനും എല്ലാ ദിവസവും സൗകര്യം ഉണ്ടായിരിക്കും.