തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ സോഷ്യൽ സയൻസ് വിഷയത്തിൽ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. www.collegiateedu.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും (ഒബിസി നോൺക്രീമിലെയർ, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി) എംഎഡും നെറ്റ്/പിഎച്ച്ഡിയും ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. ഇന്റർവ്യൂ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് കോളേജിൽ നടത്തും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0490 2320227, 9188900212
Sign in
Sign in
Recover your password.
A password will be e-mailed to you.