കതിരൂർ :കതിരൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകനായിരുന്ന വി.സി.ബാലൻ മാസ്റ്റർ രചിച്ചതും മുദ്രപത്രം മാസിക പ്രസിദ്ധീകരിച്ചതുമായ 4 പുസ്തകങ്ങൾ പ്രസ്തുത വിദ്യാലയത്തിലെ ലൈബ്രറിക്ക് കൈമാറി.പത്രാധിപർ പി.ജനാർദ്ദനൻ ഹെഡ് ടീച്ചർ ആർ.എം ഷീബക്ക് പുസ്തകങ്ങൾ കൈമാറി.ചടങ്ങിൽ പൂർവ്വവിദ്യാർത്ഥികളും വിദ്യാർത്ഥികളും പങ്കെടുത്തു.