പൂത്തൂര്‍ പോസ്റ്റ് ഓഫീസ് -കൈവേലിക്കല്‍ നിള്ളങ്ങൽ -ചേരിക്കല്‍ റോഡിന്റെ നവീകരണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
പാനൂർ : കൂത്തുപറമ്പ് മണ്ഡലത്തിലെ പൂത്തൂര്‍ പോസ്റ്റ് ഓഫീസ് -കൈവേലിക്കല്‍ നിള്ളങ്ങൽ -ചേരിക്കല്‍ റോഡിന്റെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കിഴക്ക് വയലില്‍ നടന്ന ചടങ്ങിൽ കെ പി മോഹനന്‍ എം എല്‍ എ അധ്യക്ഷനായി. പൊതുമരാമത്ത് അസി. എഞ്ചിനിയർ കെ പി പ്രദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൂത്തൂര്‍ പോസ്റ്റ് ഓഫീസ് -കൈവേലിക്കല്‍ നിള്ളങ്ങൽ -ചേരിക്കല്‍ റോഡിന്റെ നാല് മുതല്‍ ആറ് കിലോമീറ്റര്‍ വരെയുള്ള ഭാഗം ബിഎം ആന്റ് ബി സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിക്കാണ് തുടക്കമായത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ ഷീല, കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ലത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷ രയരോത്ത്, കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ അനില്‍കുമാര്‍, കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രിക പതിയന്റവിട, സാദിഖ് പാറാട്, കുന്നോത്ത് പറമ്പ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എന്‍ പി അനിത, പി മഹിജ, പഞ്ചായത്ത് അംഗങ്ങളായ ടി സുജില, കെ ജിഷ, എം ബീന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പ്രജീഷ് പൊന്നത്ത്, രവീന്ദ്രന്‍ കുന്നോത്ത്, എ പി രാജു, എ കെ മഹമൂദ് , സി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, കെ മുകുന്ദന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു എക്‌സിക്യൂട്ടീവ് എൻഞ്ചീനിയര്‍ എം ജഗദീഷ് സ്വാഗതവും ഓവർ സിയർ റഹൂഫ് നന്ദിയും പറഞ്ഞു.