മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റുകള്‍ തുടങ്ങുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടൂ ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. രണ്ടു മുതല്‍ അഞ്ചു പേര്‍ വരെയുള്ള വനിതകളുടെ ഗ്രൂപ്പായിരിക്കണം. അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയില്‍ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. മത്സ്യബോര്‍ഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ,ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഫിംസില്‍ ഉള്‍പ്പെടുന്നവരും ജില്ലയിലെ സ്ഥിര താമസക്കാരുമായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 50 വയസ്സ് . വിധവകള്‍ , ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഈ വിഭാഗക്കാര്‍ക്ക് വ്യക്തിഗത ആനുകൂല്യമായും ധനസഹായം അനുവദിക്കും അപേക്ഷ ഫോറം സാഫിന്റെ ജില്ലാ ഓഫീസിലും, കണ്ണൂര്‍, തലശ്ശേരി, അഴീക്കല്‍, മാടായി എന്നീ മത്സ്യഭവനുകളിലും ലഭ്യമാണ്. ജൂലൈ 31 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. മുന്‍പ് സാഫില്‍ നിന്ന് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
ഫോണ്‍ 7902502030, 9656463719, 0497 2732487
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post