മാഹി:ഷെഡിൽ പാർക്ക് ചെയ്ത സർക്കാർ വാഹനത്തിൻറെ ബാറ്ററി മോഷണം പോയതായി പരാതി. പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റിൻ്റെ പി.വൈ.03 ജി 0358 നമ്പർ ജീപ്പിൻ്റെ ബാറ്ററിയാണ് മോഷണം പോയത്. ഇക്കഴിഞ്ഞ12 ന് ആശുപത്രിയുടെ നഴ്സസ് ക്വോർട്ടേഴ്സിനുള്ളിലെ വെറ്റിനറി ആശുപത്രിയുടെ മുൻവശമുള്ള ഷെഡിൽ പാർക്ക് ചെയ്ത ജിപ്പ് വ്യാഴാഴ്ച ഉച്ചയോടെ എടുക്കാനായി ഡ്രൈവർ എത്തിയപ്പോഴാണ് ബോണറ്റ് ക്ലിപ്പ് പൊട്ടിച്ച് ബാറ്ററി മോഷണം പോയതായി ശ്രദ്ധയിൽ പ്പെട്ടത്. ഇതേ തുടർന്ന് ആശുപത്രി മേധാവി ഡോ.സി.എച്ച്. രാജീവൻ മാഹി പോലീസ് സൂപ്രണ്ട്, പള്ളൂർ പോലീസ് എന്നിവിടങ്ങളിൽ പരാതി നൽകി. ഒരാഴ്ച മുൻപാണ് ജീപ്പിന് പുതിയ ബാറ്ററി ഘടിപ്പിച്ചത്.