മാഹി: കേരള മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ചാലക്കര പോന്തയാട്ട് രാജീവ് ഭവനിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തി.അനുസ്മരണ പരിപാടി മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജന:സിക്രട്ടറി സത്യൻ കോളോത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് സന്ദീവ്.കെ.വി അദ്ധ്യക്ഷത വഹിച്ചു. രമേഷ് കുനിയിൽ, കെ.പി.ഷിനോദ്, സി.ഒ.പവിത്രൻ, കെ.ജി.പ്രദീപൻ, കെ.ശശി സംസാരിച്ചു.