Latest News From Kannur

വായന പക്ഷാചരണം ഐ.വി ദാസ് അനുസ്മരണത്തോടെ സമാപിച്ചു.

0

കാവിൻമൂല ഗാന്ധി സ്മാരക വായനശാല & കെ.സി.കെ.എൻ ലൈബ്രറിയുടേയും ജില്ലാ ലൈബ്രറി കൗൺസിലിന്റെയും നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ നീണ്ടു നിന്ന വായന പക്ഷാചരണം ഐ.വി ദാസ് അനുസ്മരണത്തോടെ സമാപിച്ചു.
പി.പി മനോജ് ഐ.വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ബഡ്ഡിംഗ് റൈറ്റേഴ്സ് രചന പുസ്തകത്തിൽ ആസ്വാദന കുറിപ്പും കവർ പേജും തയ്യാറാക്കിയ കുട്ടികളെ വായനശാല രക്ഷാധികാരി എം.നളിനാക്ഷൻ അനുമോദിച്ചു. വായനശാല സെക്രട്ടറി വി.മധുസൂദ്ധനൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി മിഥുൻ മോഹൻ സ്വാഗതവും രമ്യ വി.സി നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.