Latest News From Kannur

അപേക്ഷ ക്ഷണിച്ചു

0

പട്ടികവര്‍ഗ വിഭാഗത്തിലെ നിയമബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ ജില്ലാ കോടതികളിലെ സീനിയര്‍ അഡ്വക്കേറ്റ്‌സ്/ ഗവണ്‍മെന്റ് പ്ലീഡര്‍ ഓഫീസ്, ഹൈക്കോടതി സീനിയര്‍ അക്ക്വക്കേറ്റ്‌സ്/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനു കീഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ നൈപുണ്യ വികസനത്തിന്റെ ഭാഗമായിട്ടുള്ള ഇന്റേണ്‍ഷിപ്പിന്റെ കാലാവധി മൂന്ന് വര്‍ഷമാണ്. പ്രതിമാസം 18,000 രൂപ ഹോണറേറിയം ലഭിക്കും.
താല്‍പര്യമുള്ള നിയമ ബിരുദധാരികള്‍ (ഡിഗ്രി ഇന്‍ എല്‍ എല്‍ ബി, എല്‍ എല്‍ എം) ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ മൂന്നിന് വൈകിട്ട് നാല് മണിക്കകം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.

Leave A Reply

Your email address will not be published.