തലശ്ശേരി: തലശ്ശേരി മണ്ഡലത്തിലെ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. ആര്‍ട്സ് കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നത് അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു ഉറപ്പു നൽകി. കോളേജിൽ പുതിയ കോഴ്സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു സ്‌പീക്കർ എ എൻ ഷംസീർ വിളിച്ചു ചേർത്ത യോഗത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഈ ഉറപ്പ് നൽകിയത്. സ്പീക്കറുടെ ചേമ്പറിൽ ആയിരുന്നു യോഗം.തലശ്ശേരിക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻപ്രതീക്ഷകൾ നൽകുന്നതാണ് സ്പീക്കർ എ എൻ ഷംസീറിന്റെ ഇടപെടൽ.ചര്‍ച്ചയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഷാനവാസ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കുമാര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇഷിത റോയ്, ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന്‍ കോഹിനൂര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഹെന്ന, ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ചന്ദ്രന്‍, കോളേജ് പി.ടി.എ. വൈസ് പ്രസിഡന്റ് വൈ.എം. അനില്‍കുമാര്‍, സെക്രട്ടറി പ്രേമന്‍ എന്നിവരും പങ്കെടുത്തു. കോളേജിനായി ജനകീയ കൂട്ടായ്മയില്‍ പണം സ്വരൂപിച്ചു വാങ്ങിയ സ്ഥലത്ത് കിഫ്ബിയുടെ പങ്കാളിത്തത്തോടെ ഹോസ്റ്റല്‍ ബ്ലോക്ക്, കാന്റീന്‍ ബ്ലോക്ക് എന്നിവയുടെ കെട്ടിട നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.